പൂവച്ചൽ: പഞ്ചായത്തിലെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി പൂവച്ചൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
പൂവച്ചൽ ഖാദർ പാർക്ക് നിർമാണത്തിലെ അഴിമതി ആരോപണം, കുടിവെള്ള ക്ഷാമം, തെരുവുനായ ശല്യം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജി ബൈജു, വിവേക് ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.